.

കൽപ്പറ്റ: വയനാട് പുഷ്പമേളകൾക്ക്  അനുയോജ്യമായ നാടെന്ന് വിദേശ വിനോദ  സഞ്ചാരികൾ.   വയനാട്ടിലെ ഫ്ളവർ ഷോകൾ കണ്ണിനും മനസിനും കുളിർമ നൽകുന്നതാണെന്ന് മലേഷ്യക്കാരനായ ജെയിംസ് മാക്രേ പറഞ്ഞു.  ബാണാസുരയിലെ ഫ്ളവർ ഷോ കണ്ടാണ് പൂക്കളുടെ ഉൽസവങ്ങളെക്കുറിച്ച് വാചാലനായത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു മാക്രേക്ക് ഒപ്പമുള്ള സഞ്ചാരികൾ.
 ജില്ലയുടെ കാലാവസ്ഥയും മഴയും ഭൂപ്രകൃതിയുമെല്ലാം ഏറെ ആസ്വാദ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 
 കഴിഞ്ഞ ഒന്നിന് ബാണാസുര മലകൾക്ക് കീഴിൽ ഡാമിനോട് ചേർന്ന് ആരംഭിച്ച പുഷ്പോൽസവം ഏറെ ശ്രദ്ധേയമാകുകയാണ്. കൃത്യമായി ഒരുക്കിയ പൂക്കളിൽ നിന്ന് വ്യത്യസ്ഥമായി മണ്ണിൽ ചെടികൾ നട്ടൊരുക്കിയത് കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. 
പരീക്ഷകളെല്ലാം കഴിഞ്ഞ് അവധിക്കാലമായതോടെ കുടുംബമായി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ കൂടുതലെത്തുന്ന മാസങ്ങളിൽ പുഷ്പോത്സവം ഒരുക്കിയതിനാൽ വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.  അവധിക്കാലത്ത് ബാണാസുര ഫ്ളവർ ഷോ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും  അവർക്ക് ഏറെ താൽപര്യമുണ്ടന്നും ടൂറിസ്റ്റ് ഗൈഡായ പ്രത്യുഷ് പറഞ്ഞു
.ജില്ലയിൽ ഡാമിനോട് ചേർന്ന് ഒരുക്കുന്ന ആദ്യ ഫ്ളവർ ഷോ എന്ന പ്രത്യേകതയും അഞ്ചേക്കറിലുള്ള  ഈ പൂക്കളുടെ ഉൽസവത്തിനുണ്ട്.  എല്ലാ സമയങ്ങളിലും വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന പാർക്കും സ്പീഡ് ബോട്ടിങ്ങും കുതിര സവാരിയുമെല്ലാമുള്ള ബാണാസുര സാഗറിൽ വിരുന്നെത്തിയ ആദ്യ ഫ്ളവർ ഷോയും സന്ദർശകർക്ക് ആവേശമായിട്ടുണ്ട്. ഓർക്കിഡുകളുടെ ശേഖരം ,വെർട്ടിക്കൽ ഗാർഡൻ, വിപുലമായ നഴ്സറി എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
(Visited 40 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *