പടിഞ്ഞാറത്തറ: ബാണസുരപുഷ്പോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വേദിയിൽ രാമച്ച വേരുകളിൽ തീർത്ത അലങ്കാര വസ്തുക്കളുടെ കമനീയ ശേഖരം ഒരുക്കി ശ്രദ്ധേയമാവുകയാണ് നവജ്യോതി വികലാംഗ സ്വാശ്രയ സംഘം. രാമച്ച വേരുകൾ കൊണ്ടുണ്ടാക്കിയ തൊപ്പികൾ,ചെരുപ്പ്, സോപ്പ് , ചകിരി, വിശറി, കീചെയിൻ, മറ്റും അലങ്കാര വസ്തുക്കളുമാണ് പ്രദർശന നഗരിയി ലുള്ളത്. സ്വാശ്രയ സംഘത്തിലെ 18 പേർ ഉൾപ്പെടുന്ന അംഗങ്ങളാണ് ഇവ നിർമ്മിക്കുന്നത്. വികലംഗരെ സമൂഹത്തിന്റെ മുൻപന്തിയിലെത്തിച്ചു അവർക്ക് ജീവിത മാർഗ്ഗം ഉണ്ടാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്
. പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് . സെക്രട്ടറി സാബുവുമാണ് സ്വാശ്രയ സംഘത്തിന് നേതൃത്യം നൽകുന്നത്.രാമച്ചത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഔഷധ ഗുണങ്ങളും മറ്റുള്ളവരിലോക്ക് എത്തിക്കുക എന്നതും പ്രദർശനത്തിന്റെ ലക്ഷ്യമാണ്.
Leave a Reply