Thursday, 12th December 2024
കൽപ്പറ്റ:: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി  കാർഷികോൽപ്പാദക കമ്പനിയായ വേവിൻ രംഗത്ത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിഷരഹിത പച്ചക്കറികളുടെ വില്പന കേന്ദ്രം തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനം 18-ന് നടക്കും. ജില്ലയിലെ ഉല്പാദക കമ്പനികളുടെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വില്ക്കുന്നതിനായി 18-ന് ആരംഭിക്കുന്ന വിപണന കേന്ദ്രത്തിന് മുന്നോടിയായാണ് വിഷുവിന് വിഷരഹിത പച്ചക്കറി വില്പന ആരംഭിച്ചത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *