
കാഴ്ച്ചകളുടെ വൈവിധ്യമൊരുക്കി ബാണാസുര പുഷ്പമേള
പടിഞ്ഞാറത്തറ: വിവിധയിനം പൂക്കളുടെ വൈവിധ്യമൊരുക്കി ബാണാസുര പുഷ്പമേള വ്യത്യസ്തമാവുകയാണ്. ബാണാസുര ഹൈഡൽ ടൂറിസം സെൻററും സ്വകാര സ്ഥാപനമായ ചീരക്കുഴി അഗ്രോ ഡവലപ്പേഴ്സും സംയുക്തമായാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഡാമിനോട് ചേർന്ന് കാട്പിടിച്ച് കിടന്നിരുന്ന അഞ്ചേക്കർ സ്ഥലം മണ്ണാർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചീരക്കു ഴി ഡവലപ്പേഴ്സ് നഴ്സറിയുടെ ഇരുന്നോളം പ്രവർത്തകർ കഴിഞ്ഞ ഒരു മാസക്കാലമായുള്ള കഠിന പ്രയത്നത്തിലൂടെയാണ് അധി മനോഹരമായ ഈ പുഷ്പ്പോദ്യാനം ഒരുക്കിയത് . അമ്പതിൽപരം വിദേശ യിനം ഓർക്കിഡുകൾ നൂറിൽ പരം വ്യത്യസ്ത യിനം റോസ്, ജെമന്തി ഡാലിയ ആന്തൂറിയം വിങ്ക സിൽവിയ തുടങ്ങിയ പുഷ്പങ്ങളും സഞ്ചാരികൾക്ക് കാഴ്ചയുടെ പുതു അനുഭമാകുന്നു. മറ്റ് ഫ്ലവർഷോകളിൽ നിന്ന് വ്യത്യസ്തമായി പിറ്റലോണിയ പൂക്കളുടെ അപൂർവ ശേഖരവുമൊരിക്കിയിട്ടു ണ്ട് .കുട്ടികൾക്കായി അമ്യൂസ്മെൻറ് പാർക്ക് ഫുഡ് കോർട്ട് വിവിധ കലാ സാംസ്കാരിക പരിപാടികളും പുഷ്പമേളയുടെ മാറ്റ് കൂട്ടുന്നു.കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയതി ആരംഭിച്ച പുഷ്പമേള ഇതിനോടകം സ്വദേശികളും വിദേശികളുമായി പതിനായിരത്തിൽപരം ആളുകൾ സന്ദർശ് ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പുഷ്പമേളയ്ക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപതു മണി വരെയാണ് പ്രവേശനം:
Leave a Reply