കേരള കർഷകൻ വയനാട് ജില്ലാതല ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിച്ചു.
കൽപ്പറ്റ:
മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ കാർഷിക പ്രസിദ്ധീകണമായ സർക്കാർ ഉടമസ്ഥതയിലുള്ള കേരളകർഷകൻ മാസികയുടെ വായനക്കാരെ ഉൾപ്പെടുത്തി കൊണ്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് മേഖല ഓഫീസ്, കൽപ്പറ്റ ക്ഷീര വികസന ഓഫീസും കേരള കർഷകൻ വായനക്കാരുടെ ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. തരിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീന സുനിലിന്റെ അദ്ധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച കൽപ്പറ്റ ക്ഷീര വികസന ഓഫീസർ ഹർഷ വി.എസിനുള്ള തരിയോട് സംഘത്തിന്റെ ഉപഹാര സമർപ്പണവും പ്രസിഡന്റ് നിർവ്വഹിച്ചു. ക്ഷീരവികസന വകുപ്പ് വയനാട് ഡപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് കേരള കർഷകൻ അംഗത്വ വിതരണം നടത്തി. കേരള കർഷകൻ പിന്നിട്ട നാൾവഴികളെ പറ്റി എഡിറ്റർ ജി.എസ്. ഉണ്ണികൃഷ്ണൻ നായർ പ്രഭാഷണം നടത്തി.
കാർഷിക പുരോഗതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ വികാസ് പീഡിയാ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ സി..വി.ഷിബു സംസാരിച്ചു. കേരള കർഷകൻ മാസിക വായനക്കരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച കോഴിക്കോട് ഫാം ഇൻഫർമേഷൻ ബ്യുറോ കൃഷി അസിസ്റ്റന്റ് രാജേഷ്കുമാർ നയിച്ചു, ഡയറി ഫാം ഇൻസ്ട്രക്റ്റർ ടി എ ഗീരിഷ് ആശംസകൾ നേർന്ന് സംസാരിച്ചു. കാർഷിക സെമിനാറിൽ ക്ഷീര വകുപ്പ് ഗുണ നിയന്ത്രണ ഓഫീസർ വർക്കി ജോർജ്ജ് മോഡറേറ്ററായിരുന്നു. കന്നുകുട്ടി പരിപാലനം ലാഭകരമായ ക്ഷീര മേഖലയും എന്ന വിഷയത്തിൽ സീനിയർ വെറ്ററിനറി ഡോ. കെ.ആർ. താരയും, മത്സ്യകൃഷി സംരംഭ സാധ്യതകൾ എന്ന വിഷയത്തിൽ ഫിഷറീസ് എക്സ്റ്റെഷൻ ഓഫിസർ എൻ. നിഖിൽ ക്ലാസെടുത്തു.ചടങ്ങിന് കൽപ്പറ്റ ക്ഷീരവികസന ഓഫീസർ ഹർഷ വി.എസ് സ്വാഗതവും തരിയോട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എം ടി. ജോൺ നന്ദിയും പറഞ്ഞു.
Leave a Reply