Thursday, 12th December 2024
ജീര്‍ണ്ണിച്ച് വളമാകുന്നതാണ് കമ്പോസ്റ്റ്. ഇതിന് ഉണക്കയില, ചപ്പുചവറുകള്‍, പച്ചില, മൂക്കാത്ത കമ്പുകള്‍ എന്നിവ ശേഖരിക്കണം. 2 അടി വീതിയില്‍ സൗകര്യമുള്ള ത്ര നീളത്തില്‍ 1 അടി കനത്തില്‍ ഇവ നിരത്തുക. അതിനു മീതെ നല്ല കൊഴുത്ത ചാണക കുഴമ്പ് നിരത്തണം, വീണ്ടും ഒര്ടി ഇല, വേസ്റ്റ് തുടങ്ങിയവ നിരത്തുക. ചാണകപ്പാല്‍ തളിക്കുക. ഇങ്ങനെ മൂന്നു തവണ നിരത്തിയതിനു ശേഷം മഴയും വെയിലും കൊള്ളാ തെ സില്‍പാളിന്‍ കൊണ്ട് മൂടിയി ടുക. ഇങ്ങനെ കൂന കൂട്ടാതെ മണ്ണില്‍ കുഴി എടുത്തും കമ്പോസ്റ്റ് ഉണ്ടാക്കാം. ഇടയ്ക്കിടക്ക് വെള്ളം തളിച്ചുകൊടുക്കണം. 2-3 മാസംകൊണ്ട് ജൈവാംശങ്ങ ളെല്ലാം നന്നായി ജീര്‍ണ്ണിച്ച് കമ്പോസ്റ്റ് തയ്യാറാകും. കമ്പോസ്റ്റ് കൂന/ കുഴി മൂടിയിടേണ്ടത് വളരെ നിര്‍ബന്ധമാണ്. പഴുത് കിട്ടിയാല്‍ കൊമ്പന്‍ചെല്ലി ഈ വളത്തില്‍ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങി വളര്‍ന്നു വലുതായി സമാധി ദശയും കഴിഞ്ഞ് കൊമ്പന്‍ചെല്ലി കളായി പുറത്തുവരും. ഈ വണ്ടുകള്‍ തെങ്ങിന്റെ മുഖ്യശത്രു വാണ്. അതിനാല്‍ വളക്കുഴി മൂടിയിടണം. കണ്ണിയടുപ്പമുള്ള നൈലോണ്‍ വലകള്‍ ഉപയോഗി ച്ചാലും മതി.
ചകിരിച്ചോര്‍ കമ്പോസ്റ്റ്
ചകിരിച്ചോര്‍ – പിത്ത് പ്ലസ് , പ്ലൂറോട്ടസ് സാജര്‍-കാജു കൂണി ന്റെ വിത്ത്, യൂറിയ എന്നിവയാണ് ഇതിന് ആവശ്യം. ഒരു ടണ്‍ ചകിരിച്ചോറിന് 2 കിലോ കൂണ്‍ വിത്തും, 5 കിലോ യൂറിയയും വേണം. 100 കിലോ ചകിരിച്ചോറ് ആറിഞ്ച് കനത്തില്‍ 5 മീറ്റര്‍ നീളത്തില്‍ 3 മീറ്റര്‍ വീതിയുള്ള സ്ഥലത്ത് നിരത്തുക, ഇതിനു മുകളില്‍ 400 ഗ്രാം പിത്ത് പ്ലസ് കൂണ്‍ വിത്ത് ഒരേ ക്രമത്തില്‍ വിതറുക. വീണ്ടും ഒരു നിര ചകിരിച്ചോര്‍ ഇടുക, 1 കിലോ യൂറിയ അതിനും മുകളില്‍ വിതറുക. വീണ്ടും ഒരട്ടി ചകിരിച്ചോര്‍ നിരത്തുക. അതിനു മുകളില്‍ 400 ഗ്രാം കൂണ്‍ വിത്ത് നിരത്തുക ഇങ്ങനെ ഒരു ടണ്‍ ചകിരിച്ചോര്‍ പത്ത് അട്ടികള്‍ക്ക് തികയും. ഏറ്റവും മുകളില്‍ ഓലയോ മറ്റോ ഇട്ട് കടും വെയിലില്‍ നിന്ന് രക്ഷിക്കണം. നിത്യവും രണ്ടുനേരം വെള്ളംത ളിച്ച് കൊടുക്കണം. (അധികം നനയ്ക്കരുത്. പക്ഷേ ഈര്‍പ്പം വേണം) ഇത് ഒരു മാസം തുടരാം, അതിനുശേഷം വെള്ളം തളി നിര്‍ത്തുക. രണ്ടുമൂന്നാഴ്ച കഴി ഞ്ഞാല്‍ വളം നിരത്തിയിട്ട് തോര്‍ ത്തിയെടുക്കുക. ഇത് ജൈവവളമായി ഉപയോഗിക്കാം. തയ്യാറാക്കിയ വളം മഴ കൊള്ളാതെ സൂക്ഷിക്കുക.
പ്ലൂറോട്ടസ് കൂണിന്റെ വിത്ത് കേരള കാര്‍ഷിക സര്‍വകലാശാല മണ്ണൂത്തി, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
മണ്ണിര കമ്പോസ്റ്റ്
സൗകര്യാനുസരണം നീളം, 1.5 മീറ്റര്‍ വീതി, 60 സെ.മീ. പൊക്കം (ആഴം) ആണ് വേണ്ടത്. കുഴിയെടുത്തോ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മ്മിച്ചോ കമ്പോസ്റ്റ് തയ്യാറാക്കാം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മേല്‍ക്കൂരയും വേണം. ഉറുമ്പു കയാറാതിരിക്കാന്‍ ചുറ്റും ചാലെടുത്ത് വെള്ളം നിര്‍ത്തണം. കുഴിയില്‍ ഒരു നിരപ്പ് തോണ്ട് മലര്‍ത്തി അടുക്കുക, പിന്നെ 2 ഇഞ്ച് കനത്തില്‍ നനവുള്ള ചാണകം നിരത്തുക. മണ്ണിരകള്‍ 2 ചതുരശ്ര മീറ്ററിന് 300-400 എണ്ണം എന്ന രീതിയില്‍ നിക്ഷേപിക്കുക. അല്‍പം ജീര്‍ണ്ണിച്ച ഇലകള്‍, പച്ചക്കറി വേസ്റ്റ്, കൂണ്‍ ബെഡ് വേസ്റ്റ് തുടങ്ങിയവ 1 അടി കനത്തില്‍ നിരത്തുക, അതിന് മുകളില്‍ ചാണകം കട്ടിക്ക് കലക്കി ഒഴിക്കണം. വീണ്ടും ഒരടി കനത്തി ല്‍ ജൈവാവശിഷ്ടം നിരത്തുക. ഒരു നിര കൂടി ചാണകം കലക്കി ഒഴിച്ച് വണ്ട് തുളയ്ക്കാത്തവിധം വലകൊണ്ട് മൂടുക. 6 മുതല്‍ 8 ആഴ്ചക്കുള്ളില്‍ വളം തയ്യാറാകും. 
വാഴത്തണ്ട് ചെറുകഷണങ്ങളാക്കി ഒരാഴ്ച ജീര്‍ണ്ണിച്ച ശേഷം മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കാം. എരിവ്, പുളി, എണ്ണമയം കൂടുതലുള്ള പദാര്‍ത്ഥ ങ്ങള്‍ കമ്പോസ്റ്റിംഗിന് ഒഴിവാക്കേ ണ്ടതാണ്. മണ്ണിര കമ്പോസ്റ്റില്‍ നിന്നും ഒലിച്ചുവരുന്ന തവിട്ട് നിറത്തിലുള്ള ദ്രാവകമാണ് വെര്‍മിവാഷ്. ടാങ്കിന് ചുവട്ടില്‍ ഒരു ടാപ്പ് ഘടിപ്പിച്ച് ആവശ്യത്തിന് നനച്ചു കൊടുത്താല്‍ ടാപ്പിലൂടെ വെര്‍മിവാഷ് സംഭരിക്കാം. വിളക ള്‍ക്ക് കൂടുതല്‍ കരുത്തും ഉന്മേഷ വും കിട്ടുന്നതിനും കൂടുതല്‍ പുഷ്പിക്കുന്നതിനും വെര്‍മിവാഷ് അഞ്ചിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് പത്രപോഷണമായി നല്‍കാം. മണ്ണിര വളത്തില്‍ ഇരകള്‍ വിസര്‍ജിക്കുന്ന എന്‍സൈമുകള്‍ ധാരാളം ഉണ്ടാക്കും. ഇവ ചെടി കളുടെ രോഗപ്രതിരോധ ശക്തി യും, ഉല്‍പാദനശേഷിയും, ആരോഗ്യവും വര്‍ദ്ധിപ്പിക്കും. മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രം ഉപയോ ഗിക്കുക. യൂഡ്രിലസ് ഇനം മണ്ണിര കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍, വിവിധ കൃഷി സന്നദ്ധ സംഘടനകള്‍ എന്നിവിടെ നിന്നും ലഭിക്കും.
പുളിപ്പിച്ച ദ്രാവകങ്ങള്‍
മോര് തേങ്ങാപ്പാല്‍ മിശ്രിതം
പച്ചക്കറികളിലും മറ്റ് ഹ്രസ്വ കാല വിളവുകളിലും വളര്‍ച്ചാത്വരകമായി ഉപയോഗിക്കാം. മോരും തേങ്ങാപ്പാലുമാണ് ചേരുവകള്‍.
മോരും തേങ്ങാപ്പാലും 5 ലിറ്റര്‍ വീതം ഒരു മണ്‍കലത്തില്‍ എടു ത്ത് ഒരു ചാണക കൂനയ്ക്കുള്ളില്‍ ശ്രദ്ധയോടെ വെയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുകയും ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതം ഉപയോഗത്തിന് തയ്യാറാവുകയും ചെയ്യും. ഈ ലായനി 10% വീര്യ ത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തി ലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം.
അമൃത് പാനി
ഗോവയിലെ ഡോ. ഗോപാല്‍ റാവു ലോക്കറെയാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇത്    ചാണകച്ചായ എന്ന പേരില്‍ വാങ്ങാനും കിട്ടും. ഫല പ്രദമായൊരു ബാക്ടീരിയല്‍ ഓജസിയായി ഇത് ഉപയോഗിക്കാം.
ചേരുവകള്‍
ചാണകം 2 കിലോ, തേന്‍ 20 ഗ്രാം, നെയ്യ് 10ഗ്രാം, വെള്ളം 10 ലിറ്റര്‍.
ആദ്യം 2 കിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. തുടര്‍ന്ന് നെയ്യും തേനും ചേര്‍ക്കുക. മിശ്രിതം സൂര്യപ്രകാശത്തിലും നിലാവിലും 24 മണിക്കൂര്‍ വെച്ചതിന് ശേഷം ഉപയോഗിക്കാം. ഈ ലായനി നേര്‍പ്പിക്കേണ്ട ആവശ്യമില്ല, നേരിട്ട് പ്രയോ ഗിക്കാം.
വേപ്പിന്‍ പിണ്ണാക്ക് – ഗോമൂത്ര മിശ്രിതം
വേഗം തയ്യാറാക്കാവുന്നതാ ണിത്. പച്ചക്കറി വിളകളില്‍ തളിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ചേരുവകള്‍
വേപ്പിന്‍ പിണ്ണാക്ക് (3-4% എണ്ണയടങ്ങിയത്) 2 കിലോ, കടല പ്പിണ്ണാക്ക് 1 കിലോ, ഗോമൂത്രം 10 ലിറ്റര്‍, യീസ്റ്റ് 10 ഗ്രാം, വെള്ളം 100 ലിറ്റര്‍.
മേല്‍സൂചിപ്പിച്ച ചേരുവകള്‍ ഒരു വീപ്പയില്‍ / ടാങ്കില്‍ ഒരാഴ്ചക്കാലം തണലില്‍ തുറന്ന് സൂക്ഷിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും ഇളക്കി ഒരാഴ്ച കഴിയുമ്പോള്‍ അരിച്ചോ തെളിയൂറ്റിയോ പ്രയോഗിക്കാം.
ഫിഷ് അമിനോ ആസിഡ്
പച്ച മത്സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വളര്‍ച്ചാ ത്വരകമാണിത്. ചെറിയ കഷണങ്ങളാക്കി മുറിച്ച് 1 കിലോ പച്ചമത്തിയും, 1 കിലോ പൊടിച്ച ശര്‍ക്കരയും ഒരുമിച്ച് ചേര്‍ത്ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ 15 ദിവസം വെയ്ക്കുക. ഈ മിശ്രിതം 2 മില്ലി എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസം ഇടവിട്ട് വൈകുന്നേരം ചെടികളില്‍ തളിക്കുക.
5. എഗ്ഗ് അമിനോ ആസിഡ്
വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ പൊട്ടിക്കാത്ത പത്ത് മുട്ടകള്‍ എടുക്കുക. അതിലേക്ക് 250 മില്ലി നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. ഇത് 10 ദിവസം അടച്ചു വച്ചതിനുശേഷം, 250 ഗ്രാം പൊടിച്ച ശര്‍ക്കര ഇട്ടുകൊടുക്കുക. വീണ്ടും 10 ദിവസം കൂടി അടച്ചുവയ്ക്കുക. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം 1-2 മില്ലീ, 1 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *