സി.വി.ഷിബു
കൽപ്പറ്റ:- കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ കേരളത്തെ സമ്പന്നമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനത്തിനോടനുബന്ധിച്ച് വയനാടിനെ പ്രത്യേക കാർഷിക മേഖല പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന പൂക്കൃഷിക്കും, നെല്ല്, പഴ വര്‍ഗ്ഗങ്ങള്‍ ചെറു ധാന്യങ്ങള്‍ എന്നിവയ്ക്കാണ് ഈ കാര്‍ഷിക മേഖലയില്‍ മുഖ്യ പരിഗണന ലഭിക്കുക.
കാര്‍ഷികോദ്പാദനത്തിലും മൂല്യവര്‍ദ്ധനവിലും, വിപണി ഇടപെടലിലും കര്‍ഷകരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പ്രത്യേക കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം നടക്കുക. നഷ്ടപ്പെട്ട നെല്‍ വയലുകള്‍ നമ്മുടെ മണ്ണിന്റെയും, ജലഗോപുരങ്ങളുടേയും പുഷ്ടിയും, പരിസ്ഥിതി ആവാസ വ്യവസ്ഥയും നഷ്ടപ്പെടുത്തി. നെല്‍ വയലുകളും നദികളും പുനരുദ്ധരിച്ച് കൊണ്ടുളള പരിസ്ഥിതി ആവാസ വ്യവസ്ഥ സംരക്ഷിച്ചുളള കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രതേ്യക പദ്ധതിയായ പച്ചപ്പ് പദ്ധതി ശക്തിപ്പെടുത്തുന്നതിനായി പ്രതേ്യക നോഡല്‍ ഓഫീസറെ കൃഷി വകുപ്പ് നിയോഗിക്കും. നെല്‍ വിത്തുകളുടെ സംരക്ഷണത്തിന് കൂടുതല്‍ ശക്തിപകരാന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അമ്പലവയലില്‍ വിത്തുത്സവം നടത്തും. ഈ അദ്ധ്യായന വര്‍ഷം വയനാടിന് അനുവദിച്ച കാര്‍ഷിക കോളേജ് തുടങ്ങുമെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്ക് വകയില്ലെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനമായ സിക്കിം ഗവണ്‍മെന്റുമായി ചേര്‍ന്ന് കേരളത്തില്‍ ജൈവകൃഷി , പുഷ്പ കൃഷി, ഓര്‍ക്കിഡ് കൃഷി, ഫലവര്‍ഗ്ഗ കൃഷി എന്നിവയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. നടീല്‍ വസ്തുക്കളുടെ വിതരണവും മുഖ്യ പ്രഭാഷണവും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി.ജാനകി റാം വയനാടന്‍ വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം ചെയ്തു.
ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീതാ വിജയന്‍
അദ്ധ്യക്ഷത വഹിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ മാന്വല്‍ പ്രകാശനം കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാറും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എ വയനാട് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഗുണഭോക്താക്കളായ കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തി. മീന്‍ കൊയ്ത്തുല്‍സവത്തിന്റെ ഉത്ഘാടവും ഇതോടനുബന്ധിച്ച് നടത്തി. ഡോ..പി.രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രിയദര്‍ശിനി എസ്റ്റേറ്റ്-മാനന്തവാടി, ജോര്‍ജ്ജ് തറപ്പേല്‍,കുളത്തുവയല്‍, ഗോറി എബ്രഹം- ബത്തേരി എന്നിവരെയും മികച്ച കര്‍ഷകരായ ചെറുവയല്‍ രാമന്‍,പള്ളിയറ രാമന്‍, ഉണ്ണികൃഷ്ണന്‍, കേളു പി., പ്രസീത് കുമാര്‍, മോഹന്‍ദാസ്, ചന്ദ്രന്‍പി.,സി. ബാലന്‍, എം.ജി ഷാജി ,ഷാജി ജോസ് , രാജേഷ് കൃഷ്ണന്‍, എച്ചോം ഗോപി, അജി തോമസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ ഡയറക്ടറി തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കേരളാ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാ ദേവി സ്വാഗതവും, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Leave a Reply