തിരുവനന്തപുരം.:
ചക്ക കേരളത്തിന്റെ ഔദ്യോഗീക ഫലമാകുന്നതിനായി നടപടി ക്രമങ്ങളിലേക്ക് 'കേരള കൃഷി വകുപ്പ് നീങ്ങുകയാണെന്ന് കൃഷി മന്ത്രി .വി.എസ്.സുനിൽകുമാർ പറഞ്ഞു.
കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായ അഗ്രികൾച്ചർ പ്രോസസഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡവലപ് മെന്റ് അതോറിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. ജൈവ ഫലങ്ങളിൽ ഒന്നാമതായ ചക്ക ആരോഗ്യ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് .യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ചക്ക വലിയ വിപണിയാണ് ഉള്ളത്. ഈ സാധ്യത ഇനിയും പ്രയോജന പ്പെടുത്തി, ചക്ക ഒരു വാണിജ്യ ഫലമായി ചക്കയിൽ നിന്നും വരുമാനം ഉറപ്പ് വരുത്താൻ കർഷകർക്ക് ഇനിയും ആയിട്ടില്ല. ചക്കയുടെ മൂല്യവർദ്ധിത – വാണിജ്യ സാധ്യതകളെ കുറിച്ച് കൃഷി വകുപ്പ് അന്തരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു. ഈ മേഖലയെ ശാക്തീകരിക്കാനും, കരുത്ത് പകരാനും വയനാട്ടിലെ അമ്പലവയൽ പ്രാദേശീക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിക്കും. കേരള അഗ്രോ ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ തുടങ്ങിയ
ചക്ക ഗഷേണ കേന്ദ്രം വിപുലീകരിക്കും. ജൈവ സർട്ടിഫിക്കേഷൻ നല്കി ചക്ക കയറ്റുമതി ചെയ്യാൻ
ഉള്ള വഴി ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2006 ൽ വയനാട്ടിലെ ഉറവിൽ സംഘടിപ്പിച്ച പ്രഥമ ചക്ക മഹോത്സവത്തോടെയാണ്
പാഴായ പോയി കൊണ്ടിരുന്ന ചക്കയുടെ സാധ്യതകളുടെ ജാലകം തുറന്നത്. ഇന്ന് ചെറുതും വലുതുമായ 40 ഓളം ചക്ക സംസ്കരണ വ്യവസായങ്ങൾ കേരളത്തിലുണ്ട്. അനേകം ആളുകൾക്ക് പരോക്ഷമായും പ്രത്യക്ഷമായും വരുമാനം നല്കുന്നു ' ഔദ്യോഗിക ഫലമാകുന്നതോടെ ചക്കയുടെ സ്ഥാനം ഉയരുകയും അതിന്റെ ഫലം കർഷകർക്കും സംരംഭകർക്കും കൈവരികയും ചെയ്യും.
Leave a Reply