Friday, 19th April 2024
തൃശൂർ. കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വവും  വിപണിയും പരിപോഷിപ്പിക്കാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള ,കേരള അഗ്രോ ഫുഡ് പ്രോ 2018 ന് ഇന്ന്  തുടക്കമാകും. തേക്കിൻ കാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ, 
രാവിലെ 10.30 ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.കേരള വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന മേളയടെ ഉദ്ഘാടന സമ്മേ ളനത്തിൽ ,കൃഷി വകുപ്പ് മന്ത്രി. അഡ്വ.വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ അജിത ജയരാജൻ മുഖ്യ പ്രഭാഷണം നടത്തും. എം.പി. മാരായ സി.എൻ. ജയദേവൻ, ഡോക്ടർ. പി.കെ. ബിജു, മുഖ്യാതിഥികളാവും. വ്യവസായ വകുപ്പിനെ സംബഡിച്ച വീഡിയോ പ്രകാശനം, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡോക്ടർ. കെ. ഇളങ്കോവൻ, പ്രകാശനം ചെയ്യും. കേരള അഗ്രോ ഫുഡ് പ്രോയുടെ  ഡയറക്ടറി  കേരള ഇൻഡസ്ട്രിയൽ കോർപ്പറേഷൻ എം.ഡി  ഡോക്ടർ .എം. ബീന പ്രകാശനം ചെയ്യും.എം.എൽ.എ. മാരായ ബി.ഡി.ദേവസ്സി, കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ഗീതാ ഗോപി, ഇ.ടി. ടൈസൻ മാസ്റർ, അഡ്വ. കെ.രാജൻ, കെ.യു. അരുണൻ, വി.ആർ. സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമാസ്, വാർഡ് കൗൺസിലർ എം. എസ്. സമ്പൂർണ്ണ എന്നിവർ ആശംസ നേരും.വ്യവസായ വാണിജ്യ ഡയറക്ടർ കെ. ബിജു, സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്. കൃപ കുമാർ നന്ദിയും പറയും.
കാർഷീക സംസ്കരണ മേഖലയിലെ മൂല്യവർദ്ധിത ഉല്പ്പന്നങ്ങളുടെ പ്രദർശനം, സെമിനാറുകൾ, ബിസിനസ്സ് മീറ്റ്, സാങ്കേതിക വിദ്യാ വ്യാപന പരിപാടികൾ, കലാസ സഡ്യകൾ  മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *