Sunday, 27th September 2020


തിരുവനന്തപുരം: കേരളത്തിൽ  ആദ്യമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ)  നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം വൻ വിജയമായി. വാഴയുടെ സവിശേഷതകളെപ്പറ്റി കർഷകരെയും പുതു തലമുറയെയും മനസിലാക്കി കൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആണ് സംഘാടകർ. വാഴ മഹോത്സവം കൊടിയിറങ്ങി കഴിഞ്ഞും അതിന്റെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി . സുരേഷ് കുമാർ അറിയിച്ചു . 

സാധാരണയായി കണ്ടു വരുന്നത് വാഴ കുലച്ച ശേഷം കർകഷൻ തന്നെ  താൻ കൃഷി ചെയ്ത വാഴ വെട്ടി നശിപ്പിക്കുക എന്നതാണ്. എന്നാൽ ലോകത്താകമാനം വാഴ കൃഷിയിലെ വികസനം സംബന്ധിച്ചു പല ഗവേഷണങ്ങളും നടക്കുന്നുണ്ട്.  അതിന്നും തന്നെ ഇതു വരെ സംസ്ഥാനത്തെ വാഴ കർഷകരുടെ ഇടയിൽ എത്തിയിരുന്നില്ല . എന്നാൽ ഈ വാഴ മഹോത്സവത്തിലൂടെ അതിനൊരു മാറ്റം ഉണ്ടായിരിക്കുന്നു, ഡോ സുരേഷ് കുമാർ പറഞ്ഞു . 

വാഴയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾക്കു ലോക വിപണയിൽ ആവശ്യക്കാർ ഏറെയാണ്. ഈ സാധ്യത കേരളം 
മുതലെടുക്കണം. വാഴയും അതിലൂടെ ലഭിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് കേരളത്തിന് ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിക്കാനാകും. കേരളത്തിലെ നേന്ത്രൻ, കപ്പ തുടങ്ങി വിവിധ തരത്തിലെ വാഴകൾ കൃഷി ചെയ്ത് വിവിധ വാഴ ഇനങ്ങൾ നമുക്ക് ലോക വിപണിയിൽ എത്തിക്കാനാകും, അദ്ദേഹം കൂട്ടിച്ചേർത്തു.

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കേരളം. സംസ്ഥാനത്തെ ജൈവ വൈവിധ്യം ഇത്തരം കാര്യങ്ങളിലൂടെ പ്രയോജനപ്പെടുത്തി കേരളത്തിന്  ആഗോളതലത്തിൽത്തന്നെ ഉന്നത നിലയിലെത്താം. ചക്ക, വാഴ, നാളീകേരം തുടങ്ങിയ കാർഷിക വിളകൾ മികച്ച രീതിയിൽ കൃഷി ചെയ്‌താൽ കേരളം ലോകത്തിനു നല്കാൻ കഴിയുന്ന മികച്ച സംഭാവന കൂടി ആകുമെന്ന് ഡോ സുരേഷ് അഭിപ്രായപ്പെട്ടു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *