Thursday, 12th December 2024
സി.വി. ഷിബു

തിരുവനന്തപുരം:: ഇത്രയും നാൾ വാഴ കഴിക്കാൻ ഉൽപാദിപ്പിക്കുന്ന പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാൽ വാഴയിൽ നിന്നും പണം വാരാമെങ്കിലോ?  നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാൽ വാഴയിൽ നിന്നു തന്നെ വരുമാനം ഉണ്ടാക്കാം. അതാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്ക് വെക്കുന്നത്. 

വാഴകൃഷി ചെയ്ത് വാഴക്കുല വെട്ടിയ ശേഷം വെട്ടിക്കളയുന്ന വാഴയിൽ നിന്ന് എണ്ണിയാൽ ഒടുങ്ങാത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാകും, 
വിവിധ ഫ്ലേവറിലുള്ള ബനാന വൈൻ, വാഴ വിഭവ അച്ചാറുകൾ, ബനാന ചോക്ക് ലേറ്റ്, ബനാന ഹെൽത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാർ,  വാഴനാരിൽ ഉണ്ടാക്കിയ ചെരുപ്പുകൾ, ബാഗുകൾ, ചവിട്ട് മെത്ത, ബാഗുകൾ, മൊബൈൽ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കൾ വാഴയിൽ നിന്നും ലഭിക്കും. അതിൽ പ്രധാനമാണ് വാഴനാരിൽ നിന്നും ഉണ്ടാക്കാവുന്ന ഫൈബർ ഉൽപ്പന്നങ്ങൾ.
വാഴക്കുല വെട്ടിയ ശേഷം വാഴത്തണ്ട് വെട്ടിക്കളയുകയാണ് പതിവ്. എന്നാൽ ഈ തണ്ടിന്റെ മുകൾഭാഗവും, താഴ്ഭാഗവും വെട്ടിയ ശേഷം രണ്ടാം പോള മുതൽ വാഴപ്പിണ്ടി വരുന്ന പോളയിൽ നിന്നും വരെ ഫൈബർ എടുക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഫൈബറിന് കിലോക്ക് 300 മുതൽ 500 രൂപ വരെ വില വാഴ കർഷകർക്ക് ലഭിക്കും. ഈ ഫൈബർ ഉപയോഗിച്ച് ബനാന ഫൈബർ തലയിണ, ബനാന ഫൈബർ മെത്ത, ചവിട്ട് മെത്ത, ഡൈനിംഗ് ടേബിൽ മാറ്റ്, തൊപ്പി, ക്ലോത്ത്, സാരി എന്നിവ നിർമ്മിക്കാനാകും. 
ഇതിനുള്ള പരിശീലനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മീഷന്റെ സ്റ്റാളിൽ തൽസമയ നിർമ്മാണവും ഉണ്ട്. സംസ്ഥാനത്തെ പുതിയ തൊഴിൽ സംഭരകർക്ക് ഇവിടെ നിന്നും  പരിശീലനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471. 2590 268 എന്ന നമ്പരിൽ ബന്ധപ്പെടാം.
തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.  രാവിലെ 10 മണി മുതൽ രാത്രി 8 വരെ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *