Sunday, 10th December 2023
Harvest fresh farm

കൊയ്തെടുക്കാം മധുരിക്കും മാതളം
ഹാര്‍വെസ്റ്റ് ഫ്രഷ് ഫാമിലേക്കൊരു യാത്ര

കൃഷിക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ടതാണ് കമ്പം വാലി. ഇവിടെ മേലേ ഗൂഡല്ലൂ രിലെ ചുവന്ന മണ്ണില്‍ മൊട്ടക്കുന്നും കുഴിയുമായി കിടന്നിരുന്നൊരു സ്ഥലമുണ്ട്. മക്കച്ചോളവും വരഗും വളര്‍ന്നിരിക്കുന്ന പാടങ്ങള്‍ക്കരികിലെ 35 ഏക്കര്‍ തരിശ് മണ്ണ്. അത് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നെത്തിയ കുര്യന്‍ ജോസ് സീനിയറിന്‍റെ മനസ്സില്‍ വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. മൊട്ടക്കുന്നുകളെ ഇടിച്ചുനിരത്തി ലാന്‍ഡ്സ്കേപ്പ് ചെയ്ത് ആരേയും ആകര്‍ഷിക്കുന്നൊരു കൃഷിയിടമാക്കി മാറ്റുന്ന മണ്ണിനെ ജീവന്‍ വയ്പ്പിക്കണമെന്നും ചെടികള്‍ക്ക് വേരുപാകാന്‍ പരുവത്തില്‍ മണ്ണില്‍ നനവ് നിര്‍ത്ത ണമെന്നും തേനീച്ചകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും പ്രാണഭയമില്ലാതെ തേന്‍ നുകരാന്‍ അവ സരം വേണമെന്നും അദ്ദേഹം പദ്ധതിയിട്ടു. അങ്ങനെയാണ് പൂര്‍ണമായും ജൈവകൃഷിയിടമായി ഇവിടം മാറ്റാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയത്.

പുതുമയുള്ള വിളകള്‍ വേണമെന്നു തോന്നിയപ്പോള്‍ മാതള നാരകമാണ് മനസ്സില്‍ തോന്നിയത്. മാതളത്തിന് അധിക വെള്ളം ആവശ്യമില്ല. സൂര്യപ്രകാശം ആവോളം വേണംതാനും. മഹാരാഷ്ട്രയില്‍ നിന്ന് ഭാഗ്വ എന്ന മികച്ച ഇനം കണ്ടെത്തി ഇവിടെ നട്ടുവളര്‍ത്തി. ചുവന്നു തുടുത്ത പഴങ്ങളും മൃദുവായ വിത്തുകളുമുള്ളതാണ് ഈ ഇനം. 250 ഗ്രാം മുതല്‍ 500 ഗ്രാം വരെ തൂക്കം വെക്കും. കട്ടിയേറിയ തോടായതിനാല്‍ ദൂരെ സ്ഥല ത്തേക്ക് പോലും കയറ്റി അയക്കാം. പതിവയ്ക്കലിലൂടെ മാതൃചെടികളില്‍ നിന്ന് ഇവിടെ തന്നെ പുതുതൈകള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. ആകെ പതിനയ്യായിരം മാതളച്ചെടികളുണ്ട് ഈ തോട്ടത്തില്‍.

കഴിഞ്ഞ ആറേഴ് വര്‍ഷത്തെ പരിശ്രമങ്ങള്‍കൊണ്ട് ഇവിടെ 25 ഏക്കറിലും മാതളം വേരുറപ്പിച്ചു. കാലിവളകൃഷി ഉറപ്പുവരുത്താന്‍ പരിശോധന നടത്തുന്നുണ്ട്. മാതളവും മറ്റു വിളകളും വളര്‍ന്നുതുട ങ്ങിയതോടെ തോട്ടം കാണാന്‍ ആളുകള്‍ എത്തുമായിരുന്നു. അങ്ങനെയാണ് ഫാം ടൂറിസവും ജൈവകൃഷിയും കോര്‍ത്ത്കൊ ണ്ടുപോകുന്നത്. ഹാര്‍വെസ്റ്റ് ഫ്രഷ് എന്ന പേരില്‍ ഫാം ടൂറിസ ത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രചാരം നല്‍കി.

ചെന്തെങ്ങിന്‍ കുലകളെ തൊട്ടുതലോടി, ഫാഷന്‍ഫ്രൂട്ട് വള്ളികളില്‍ നിറഞ്ഞുകിടക്കുന്ന പഴങ്ങളിലൊ രെണ്ണം പറിച്ചെ ടുത്ത്, കൈയെത്തും ഉയരത്തില്‍ പപ്പായകള്‍ ചുവന്നുപഴുത്തു കിടക്കുന്നതും കിളികള്‍ അവയെ വട്ടംചുറ്റി പറക്കുന്നതും കണ്ടു കണ്ട് നടന്നു പോകുമ്പോള്‍ ശരിക്കും വേറൊരു ലോകത്തെ ത്തിയ തോന്നലു ണ്ടാകും അതിഥികള്‍ക്ക്. പ്രത്യേ കിച്ച് പട്ടണങ്ങളുടെ തിരക്കും ചൂടും പൊടിയും മാത്രം പരിചയമുള്ള വര്‍ക്ക്. നഗരങ്ങളിലെ സ്കൂളുക ളില്‍ നിന്ന് കൂട്ടമായി കുട്ടികള്‍ എത്താറുണ്ട് ഇവിടെ. ഒരുദിവസം മുഴുവന്‍ തോട്ടത്തി ലൂടെ ഓടിനടന്ന് ചെടികളുടെ വൈവിധ്യം കണ്ടറിഞ്ഞ് തിരികെ പോകുമ്പോള്‍ അവരുടെ മനസ് പ്രകൃതിയുടെ കുളിരില്‍ മതിമറക്കും.

ചെടികളില്‍ നിന്ന് പറിച്ചെടുത്ത മാതളത്തിന്‍റേയും പപ്പായയുടേയും പാഷന്‍ ഫ്രൂട്ടിന്‍റേയും രുചി അവരുടെ നാവിലുണ്ടാകും. വിഷ മേതും വാരിപൂശാതെ വളര്‍ന്നു നില്‍ക്കുന്ന ചെടികളും കായികളും അവര്‍ക്ക് പരിചയമേയില്ലല്ലോ. വരിവരിയായി നട്ടുവളര്‍ത്തിയ മാതളച്ചെടികള്‍ക്കിടയില്‍ പയ റിനങ്ങള്‍ നട്ടുവളര്‍ത്തിയിരി ക്കുന്നു. ചെടികള്‍ക്ക് ഇവ വള മായി മാറും. ഓരോ നിരകള്‍ക്കിട യിലൂടെയും ട്രാക്ടര്‍ ഓടിയെ ത്തും. വ്യത്യസ്തമായ രുചിയുള്ള പഴങ്ങള്‍ തരുന്ന ആറിനം പാഷന്‍ ഫ്രൂട്ട് ചെടികളാണ് ഇവിടെയു ള്ളത്. വിവിധയിനം മാവുകളും ചെന്തെങ്ങുകളും പ്ലാവും പച്ചക്കറി കളുമെല്ലാം ഫലം തരുന്നവയാണ്. കടുത്ത വെയിലില്‍ മണ്ണ് കട്ടിയായി പോകാതിരിക്കാന്‍ ചകിരിച്ചോറാണ് സഹായിക്കുന്ന ത്. ഫാക്ടറികളില്‍ നിന്ന് കൊണ്ടുവരുന്ന ചകിരിച്ചോറ് നടവഴികളില്‍ വിതറിയിടും. അവയുടെ പുളി കെട്ടുകഴിയുമ്പോള്‍ ചെടിച്ചുവട്ടിലേക്ക് മണ്ണി നെ പാകപ്പെടുത്താനായി ഉമിക്കരി യാണ് മറ്റൊരു പ്രയോഗം. സിലിക്ക അംശം കൂടുന്നതിനും പി.എച്ച്. അളവ് ക്രമീകരിക്കുന്നതിനും ഇത് സഹായിക്കും.

വെച്ചൂര്‍, കാസര്‍ഗോഡന്‍ പശുക്കളുടെ ഒരു സംഘമുണ്ട് ഇവിടെ. ഇവയുടെ ചാണകത്തില്‍ നിന്നു തയ്യാറാക്കുന്ന ജീവാമൃത വും പഞ്ചഗവ്യവുമാണ് ചെടികള്‍ക്ക് കരുത്തേകുന്നതാണെന്ന് ഫാം മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു. കുമിള്‍ രോഗത്തിനു ചിലയിനം കീടങ്ങള്‍ക്കുമെതിരെ ശര്‍ക്കര ചേര്‍ത്ത് ബയോഗാര്‍ഡ് ഉപയോഗിക്കും. ബാക്ടീരിയ അടിസ്ഥാനമാക്കിയ സ്പ്രേയാണ് മറ്റൊരു പ്രയോഗം.
ഇവിടുത്തെ മാതളപ്പഴങ്ങള്‍ക്ക് ഏറെ ഡിമാന്‍റുണ്ട്. ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ഓര്‍ഡറുകള്‍ എത്തും. ജൈവ കൃഷി ആയതിനാല്‍ പ്രീമിയം വില നല്‍കി ആളുകള്‍ വാങ്ങും. സാധാരണ പപ്പായക്ക് പത്ത് രൂപ വിലകിട്ടു മ്പോള്‍ ഹാര്‍വെസ്റ്റ് ഫ്രഷിലെ പപ്പായയ്ക്ക് 30 രൂപവരെ കിട്ടുന്നു.

പുതിയയിനം ചെടികള്‍ ഒന്നൊന്നായി ഇവിടെ വേരൂന്നുന്നുണ്ട്. അറേബ്യന്‍ നാട്ടില്‍ നിന്നെത്തിയ ഈന്തപ്പഴവും ഇസ്രയേലില്‍ നിന്നുള്ള ഒലിവും ഇവിടെ വളര്‍ന്നുവരുന്നു. ഫാം കണ്ട് ഇഷ്ടപ്പെട്ട് ചെടികളും പഴങ്ങളും വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഒരു നഴ്സറിയും വില്‍പ്പനശാലയും തുടങ്ങിയിട്ടുണ്ട്. ഫാമിലെത്തു ന്നവര്‍ക്ക് ചുറ്റിന ടക്കാന്‍ കാളവണ്ടികള്‍ തയ്യാര്‍. നാലും അഞ്ചും പേര്‍ക്ക് കാളവണ്ടികളില്‍ കയറി രണ്ട് മണിക്കൂര്‍ ചുറ്റിവരാന്‍ 1500 രൂപ. പിന്നില്‍ സീറ്റുകള്‍ ഒരുക്കിയ ട്രാക്ടറുമുണ്ട്. അതില്‍ കറങ്ങിവരാനും ആളുകള്‍ക്ക് താല്‍പര്യമാണ്. ജോലിക്കാര്‍ ക്കൊപ്പം വിളഞ്ഞ മാതളവും പപ്പായയും പാഷന്‍ ഫ്രൂട്ടുമെല്ലാം പറിച്ചെടുക്കാം. വനാത്തിന്‍റേയും മണിത്താറാവുകളുടേയും കലപിലകള്‍ കേള്‍ക്കാം. അവയുടെ പിന്നാലെ നടക്കാനും തീറ്റിപ്പോറ്റാനും ഇവിടെ സൗകര്യമുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *