വിദേശ പഴവര്‍ഗ്ഗങ്ങളുടെ പറുദ്ദീസ്സ
വന്‍ വരുമാനം ലഭിക്കുന്ന ഗള്‍ഫിലെ ഐ.ടി.രംഗം വിട്ട് ഫലവര്‍ഗ്ഗകൃഷിയിലേക്ക് തിരിഞ്ഞ് നേട്ടം കൊയ്ത് മാതൃകയായ കോഴിക്കോട് ഓമശ്ശേരിയിലെ ശാന്തി നഗര്‍ കാപ്പാട്ടുമല വില്യം മാത്യുവിനെ പരിചയപ്പെടാം. ലോകത്തിന്‍റെ വിവിധ കോണു കളില്‍ നിന്ന് ശേഖരിച്ച നാനൂറില്‍ പരം പഴവര്‍ഗങ്ങളുടെ കൃഷിയാണ് ഓമശ്ശേരിയിലെ എട്ടേക്കര്‍ കൃഷി യിടത്തില്‍ ഇദ്ദേഹത്തിന്‍റെ നേതൃ ത്വത്തില്‍ നടത്തുന്നത്. തോട്ടം നനയ്ക്കാന്‍ ഇതില്‍തന്നെ കുള വും നിര്‍മ്മിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ കഠിന പരിശ്രമത്തിന്‍റേയും കാര്‍ഷിക തപസ്സിന്‍റേയും ഫലമായി ഇന്ന് എല്ലാ ഫലവര്‍ഗ്ഗ ചെടികളില്‍ നിന്നും നല്ല ഫലങ്ങള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു. വില്യം മാത്യുവിന്‍റെ മാതൃകാ കൃഷി കാണാന്‍ ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളു കള്‍ എത്താറുണ്ട്. ഓമശ്ശേരിയിലെ ഇന്‍ഫാം നേഴ്സറി വെസ്റ്റേണ്‍ ഗട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ അതിവിപു ലമായ കാര്‍ഷിക പഠനകേന്ദ്രമായി മാറിയിരിക്കുകയാണ്.
1996ല്‍ എം.സി.എ. കഴിഞ്ഞ് ഐ.ടി സ്പെഷിലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്ല്യം മാത്യൂ ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. പാരമ്പര്യമായി കൃഷി കൈമുതലായ വില്ല്യംസിന്‍റെ കുടുംബ പശ്ചാത്തലം മുന്‍പോട്ടുളള അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ ഉദിച്ച ആശയം ഒരു ഹോബിയായി സ്വീകരിച്ച അദ്ദേഹത്തിന്‍റെ ഫാമില്‍ ഇന്ന് ഏകദേശം നാനൂറോളം വ്യത്യസ്ത ഇനം പഴവര്‍ഗ്ഗ ചെടികള്‍ ഉണ്ട്. ഐ.ടി.വിദഗ്ധ യായ ഭാര്യ സീനയും സദാസമ യവും കൃഷിയില്‍ വ്യാപൃതയാണ്. വില്യം, സീന ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുള്ളത്. കര്‍ഷക സംഘടനയായ ഇന്‍ഫാ മിന്‍റെ ഡയറക്ടറായിരുന്ന ഫാ. ആന്‍റണി കൊഴുവനാലും സംഘവുമാണ് ആദ്യംമുതല്‍ ഇന്നുവരെ പിന്തു ണയും പ്രോത്സാഹനവും നല്‍കുന്നത്. ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ പ്രോത്സാഹനം നല്‍കാന്‍ ധാരാളം സുഹൃത്തു ക്കളുമുണ്ട്.
കൂടുതല്‍ വിദേശ ഇനങ്ങള്‍
ഫാമില്‍ തദ്ദേശീയ ഇനങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ വിദേശയിനങ്ങളുമുണ്ട്. പ്രധാനമായും ബ്രസീല്‍, ഇന്‍ഡോനേഷ്യ, തായ്ലന്‍റ്, ബോര്‍ഡോ, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നുളള ചെടികളാണുള്ളത്. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ ഏത് ഭാഗത്തും ഇവക്ക് സമൃദ്ധമായി വളരാന്‍ സാധിക്കും. പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പഴങ്ങള്‍ ശീലമാക്കിയുളള ഒരു പുതിയ സംസ്ക്കാരമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഫാമിലെ അത്യപൂര്‍വ്വ ഇനം ബ്രസീലില്‍ നിന്നുളള റോലീനിയ പഴമാണ് പൊതുവേ ബ്രസീലുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്‍റെ ഒരു ദിവസത്തില്‍ ഒരു നേരത്തെ അത്താഴത്തിനു സമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റോലീനിയ ചെടി വെച്ചതിനുശേഷം ഏകദേശം 3-4 വര്‍ഷങ്ങള്‍ക്കുളളില്‍ ഫലം കായ്ച്ചുതുടങ്ങും. അതോടൊപ്പം 19ഓളം ഇനങ്ങളുളള അത്തിപ്പഴം, 28ഓളം കളറുളള നാരങ്ങവര്‍ഗ്ഗം, ഹിമാലയന്‍ ഫ്രൂട്ട്, മള്‍ബറി, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, മേമി സപ്പോട്ട, ഗ്രേപ്പ് ഫ്രൂട്ട്, ലോംഗന്‍, ഓസ്ട്രേലി യന്‍ ചെറി, ഐസ്ക്രീം ബീന്‍സ്, ജബോട്ടിക്കാവ റെഡ്, ജബോട്ടി ക്കാവ ബ്ലാക്ക്, ജബോട്ടിക്കാവ യെല്ലോ, ജബോട്ടിക്കാവ ഗ്രീമാല്‍, ജബോട്ടിക്കാവ ഹൈബ്രീഡ്, മാനില ചെറി, സീഗ്രേപ്പ്, കൊക്കോപ്ലം, കാന്‍ഡില്‍ ഫ്രൂട്ട്, സഫാവു, റംതോള്‍, അര്‍സ ബോയില്‍, റൊളീനിയ, മില്‍ക്ക് ഫ്രൂട്ട്, ട്രോപ്പിക്കല്‍ ആപ്രിക്കോട്ട്, പുലാസാന്‍, ചെമ്പടാക്ക്, സലാക്ക്, പീച്ച്, പാഷന്‍ ഫ്രൂട്ട് ബ്രസീല്‍, ജുജുബി റെഡ്, കിവി, ബട്ടര്‍ ഫ്രൂട്ട്, ബ്ലാക്ക്ബറി, പിങ്ക് ബറി, ബെര്‍മിസ് ഗ്രേപ്പ്, സാന്തോ ള്‍, ഡുക്കു, ഗോള്‍ഡന്‍ ഫ്രൂട്ട്, സില്‍വര്‍ ചെറി, മോന്‍ഡാന, മുറൂസി, ബ്ലാക്ക്ബറി ജാം ഫ്രൂട്ട്, ഫല്‍സ ചെറി, വുഡ് ആപ്പിള്‍, സണ്‍ഡ്രോപ്പ്, ബോറോജോ, അബിയു, മപ്രാന്‍, പീനട്ട് ബട്ടര്‍, അക്കായ് ബറി തുടങ്ങിയവ ഇദ്ദേഹത്തിന്‍റെ തോട്ടത്തിലെ പഴവര്‍ഗ്ഗങ്ങളിലെ ചിലതു മാത്രം.
ഐ.ടി.വിദഗ്ധനായ ഇദ്ദേഹം ചെടികളെ കര്‍ഷകര്‍ക്ക് കൂടുത ലായും പരിചയപ്പെടുത്തുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. സ്വന്തമായി വാട്സ്ആപ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും നിലവിലുണ്ട്. തൈ വാങ്ങിയാല്‍ സംശയ നിവാരണത്തിനായി സോഷ്യല്‍ മീഡിയ വഴി ആശയ വിനിമയം നടത്താം. നേരിട്ട് ഫോണ്‍ വഴിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. ഒറ്റയ്ക്ക് തുടങ്ങിയ പ്രസ്ഥാനം ഇന്നൊരു ഫലവര്‍ഗ്ഗ കൃഷിയുടെ മഹാശൃംഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വില്യം മാത്യു പറഞ്ഞു. കൃഷി മന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ ഇദ്ദേഹത്തിന്‍റെ ഉദ്യമത്തെ പ്രശം സിച്ചുകഴിഞ്ഞു.
കേരളത്തെ പ്രത്യേകിച്ചും മലബാറിനെ പഴവര്‍ഗ്ഗങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഏത് കൃഷിയേക്കാളും ലാഭകരമായി ചെയ്യാവുന്നത് ഫലവര്‍ഗ്ഗകൃഷി യാണെന്നും വില്യം മാത്യു പറയുന്നു. വിത്തിന്‍റെ ലഭ്യതക്കുറ വാണ് കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. ഇത് പരിഹരി ക്കാനായാണ് ഓമശ്ശേരിയിലെ നേഴ്സറിയിലെ ഫലവര്‍ഗ്ഗ തൈക ള്‍ ഉത്പാദിപ്പിക്കുന്നത്.
പശ്ചിമഘട്ടത്തിലെ അപൂര്‍ വ്വയിനം സസ്യങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിവരുന്നുണ്ട്. പശ്ചിമ ഘട്ടത്തിന്‍റെ ജൈവ പരിസ്ഥിതി സംരക്ഷണത്തിന് ഫലവര്‍ഗ്ഗകൃഷി കള്‍ ഒരു പ്രധാന പങ്ക് വഹിക്കു ന്നുണ്ട്. അതുകൊണ്ടുതന്നെ യാണ് തന്‍റെ തോട്ടത്തിന് പശ്ചിമഘട്ട പഴവര്‍ഗ്ഗ തോട്ടമെന്ന് പേരിടാന്‍ കാരണം.
ഭക്ഷ്യസുരക്ഷ നാല് പതിറ്റാണ്ടുകാലം
ഫലവര്‍ഗ്ഗകൃഷിയില്‍ ഏര്‍പ്പെ ട്ടാല്‍ നാല് പതിറ്റാണ്ടുകാലത്തേ ക്ക് ഈ തലമുറയ്ക്കും വരുംതല മുറയ്ക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താമെന്നാണ് പ്രധാന മേډയെന്ന് വില്യംമാത്യു പറയു ന്നു. കാരണം പലയിനം ഫലവര്‍ഗ ങ്ങള്‍ക്കും കുറഞ്ഞത് നാല്‍പത് വര്‍ഷംവരെയെങ്കിലും കായ്ഫല മുണ്ടാകും. ഇത് കുടുംബത്തി ന്‍റേയും അയല്‍വാസികളുടേയും അവരുള്‍പ്പെടുന്ന സമൂഹത്തിന്‍റേയും ആ പ്രദേശത്തിന്‍റേയും ഭക്ഷ്യസുരക്ഷയ്ക്ക് കാരണ മാകും.
ഭക്ഷണത്തിലെ വൈവിധ്യമാണ് പഴവര്‍ഗ്ഗ കൃഷിയിലെ മറ്റൊരു മേډ. പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്താല്‍ വരുമാനത്തിനായി വില്‍പന നടത്തുകയും അധികം വരുന്നവ വീട്ടില്‍ ഉപയോഗിക്കുകയും ചെയ്യാം. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കാന്‍ ഏറെ സഹായിക്കും.
ലക്ഷ്യം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
പഴങ്ങള്‍ എളുപ്പത്തില്‍ കേടാ യി പോകുന്നത് ഒരു പ്രശ്നമാണ് ഇത് പരിഹരിക്കാനായി ഡ്രൈ ഫ്രൂട്ട് എന്ന ആശയമാണ് ഇപ്പോള്‍ പ്രയോഗവത്ക്കരി ക്കുന്നത്. പഴങ്ങളിലെ ജലാംശം നീക്കം ചെയ്ത് ഗുണമേډ നിലനിര്‍ത്തി ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ക്കരിക്കുന്നതിന് ഡ്രയര്‍ വാങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങ ളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ഉടന്‍തന്നെ നിര്‍മ്മിച്ചുതുടങ്ങും. കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ മലബാറിലെ പ്രധാനപെട്ട എല്ലാ ജില്ലകളി ലും കുറച്ചു പഞ്ചായത്തുകള്‍ തിരഞ്ഞെടുത്ത് ഓരോ പഞ്ചായ ത്തിലും ഒന്നോ രണ്ടോ ഇനം വീതം പഴവര്‍ഗ്ഗ ചെടികള്‍ നട്ട് പരിപാലിക്കാനുള്ള ശ്രമമാണ് ഉടന്‍ ആരംഭിക്കുന്നത്. ഇങ്ങനെ എല്ലായി ടത്തും പഴവര്‍ഗ്ഗ കൃഷി വ്യാപകമാ യാല്‍ മലബാര്‍ പഴവര്‍ഗ്ഗങ്ങളുടെ ഒരു ഹബ്ബായി മാറും. അങ്ങനെ വരുമ്പോള്‍ സംസ്ക്കരിച്ച പഴങ്ങള്‍ ക്കും നല്ല ഡിമാന്‍റുണ്ടാകും. ഇത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പി ക്കും. കൂട്ടായ ശ്രമമാണ് ഇതിന് വേണ്ടതെന്നാണ് വില്യം മാത്യു വിന്‍റെ പക്ഷം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281400600
Leave a Reply