
ഹോട്ടലുകള്‍ക്ക് അനുയോജ്യമായ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്
കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും നടത്തിയ കേരള വെറ്ററിനറി സര്‍വകലാശാല പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് വികസിപ്പിച്ചെടുത്തു. സ്കൂള്‍ ഓഫ് ബയോ എനര്‍ജി & ഫാം വേസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് പുതി യതായി ബലൂണില്‍ വാതകം നിറയ്ക്കാവുന്ന തലത്തില്‍ ബയോ ഗ്യാസ് പ്ലാന്റ് രൂപകല്പന ചെയ് തത്. പശുവിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയെ ആധാരമാക്കിയാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളതെന്ന് ഗവേ ഷണത്തിന് നേതൃത്വം കൊടുത്ത അസി. പ്രൊഫസര്‍ ഡോ. ജോണ്‍ എബ്രഹാം പറഞ്ഞു. 3000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റില്‍ 100 ലിറ്റര്‍ മാലിന്യം നിറയ്ക്കുമ്പോഴേക്കും ആവശ്യമായ തോതില്‍ ഇന്ധനം ലഭിക്കുന്നു. സൗകര്യമുള്ള എവിടെയും സ്ഥാപിച്ച് ബലൂണില്‍ ഗ്യാസ് നിറച്ച് എവിടേയ്ക്കും കൊണ്ടുപോകാവുന്ന തരത്തി ലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും മാലിന്യം കൂടുതലുള്ള മറ്റ് സംരംഭകര്‍ക്കും അനുയോജ്യമാണിത്. പരിമിത മായ സ്ഥലത്ത് പ്ലാന്റ് സ്ഥാപി ക്കാമെന്നതാണ് മറ്റൊരു പ്രത്യേ കത. ബലൂണിലേക്കാണ് വാതകം നിറയ്ക്കുന്നത്. അടുക്കള മാലി ന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന ബയോഗ്യാസ് പ്ലാന്റിനേ ക്കാള്‍ ഇരട്ടിയിലധികം പാചക വാതകം പുതിയ പ്ലാന്റില്‍ നിന്നും ലഭിക്കും. പശുവിന്റെ ദഹനേന്ദ്രിയ വ്യവസ്ഥപോലെ പ്ലാന്റിന്റെ ഉള്‍ഭാഗം വിവിധ അറകളായി നിര്‍മ്മിച്ചിരിക്കുന്നു. ഒരു ഭാഗത്ത് പശുവിന്റെതന്നെ ദഹനേന്ദ്രിയ വ്യവസ്ഥയിലെ സൂക്ഷ്മാണുക്കളും മറ്റൊരു ഭാഗത്ത് ചാണക ത്തിലെ സൂക്ഷ്മാണുക്കളുമാണ് മാലിന്യങ്ങളെ വിഘടിപ്പിച്ച് വാതകം ഉല്പാദിപ്പിക്കുന്നത്. പിന്നീട് വാതകത്തിലെ മറ്റ് ഘടക ങ്ങളെല്ലാം വേര്‍തിരിച്ച് മീഥൈന്‍ മാത്രമായി ബലൂണില്‍ നിറയ് ക്കാം. ബലൂണില്‍ ഗ്യാസ് നിറച്ചു കൊണ്ടുപോകാമെന്നതിനാല്‍ അടുക്കളയോട് ചേര്‍ന്ന് പ്ലാന്റ് സ്ഥാപിക്കണമെന്നില്ല. സ്ഥലപരിമിതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യ ത്തില്‍ തിരക്കേറിയ വന്‍ നഗരങ്ങളില്‍ മറ്റും ഏറെ അനുയോജ്യവും ഫലപ്രദവുമാണ് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ്. കേരള വെറ്ററിനറി സര്‍വകലാശാ ലയിലെ പൂക്കോടുള്ള കാന്റീനില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് പുതിയ പ്ലാന്റില്‍ നിന്നുള്ള വാതകമാണ് ഉപയോഗിക്കുന്നത്. മുമ്പ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയുക്തമാകുന്ന തരത്തില്‍ പലതരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ക്കും ഡോ. ജോണ്‍ എബ്രഹാമും സംഘവും നേതൃത്വം നല്‍കിയിരുന്നു.
Leave a Reply