Thursday, 12th December 2024

കുരുമുളക് വിളയിപ്പിക്കുവാന്‍ നൂതന സംവിധാനം
അഡ്വ . ജോബി സെബാസ്റ്റ്യന്‍

കുരുമുളക്കൊടി കയറ്റി വിട്ട് സമൃദ്ധമായി വിളവെടുക്കുവാന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് (ജ.എ.ജ). കോതമംഗലത്തിനടുത്ത് വെളിയേല്‍ച്ചാലില്‍ ജൈവകര്‍ഷകനായ അഡ്വ.ജോബി കുരിശുംമൂട്ടില്‍ തന്‍റെ സ്വന്തം സ്ഥാപനമായ വിര്‍ഗോ ഇന്‍ഡസ്ട്രീസില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ജഎജ പോസ്റ്റുകള്‍.
കുരുമുളക് ചെടി ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും എതാണ് ഇതിന്‍റെ പ്രത്യേകത. കൊടി തളിര്‍ക്കുന്നതിനനുസരിച്ച് വര്‍ഷം മുഴുവനും കുരുമുളക് ലഭ്യമാകുന്നതും ഇതിന്‍റെ സവിശേഷതയാണ്. കൂടാതെ ഡ്രാഗണ്‍ഫ്രൂട്ട്, വാനില പോലുള്ള ക്രീപ്പര്‍ കൃഷികളും ഈ സംവിധാനത്തില്‍ വളരെ വിജയകരമായി ചെയ്യാവുതാണ്.
പോറസ് കോണ്‍ക്രീറ്റില്‍ വികസിപ്പിച്ചെടുത്ത കുഴലുകളാണ് ജഎജ പോസ്റ്റുകള്‍. ഇതിന്‍റെ പരുക്കന്‍ പ്രതലം മുഴുവന്‍ സുഷിരങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. ഈ കുഴലില്‍ മണ്ണും, ചാണകപൊടിയും, ജൈവവളവും ചേര്‍ത്ത മിശ്രിതം മണലോ, ചകിരിച്ചോറോ ചേര്‍ത്ത് നിറച്ച ശേഷം കുഴിയെടുത്ത് നാട്ടി ഉറപ്പിക്കുക. പിന്നീട് കുരുമുളക് ചെടിയുടെ കൂടത്തൈകള്‍ ജഎജ പോസ്റ്റിനു ചുവട്ടില്‍ ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്ത് നടുക. ആവശ്യത്തിന് വെളളം നനച്ചു കൊടുക്കണം. ആദ്യ വര്‍ഷം തണലിനായി മറച്ചുകൊടുക്കണം. കുരുമുളക് കൊടി അത്ഭുതകരമായി വളര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും.
ഈ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റിന് ധാരാളം സവിശേഷതകള്‍ ഉണ്ട്. മഴ പെയ്യുമ്പോഴും, മുകളില്‍ നിന്നും നനച്ചു കൊടുക്കുമ്പോഴും വെള്ളവും, വളവും കിനിഞ്ഞിറങ്ങി ചോര്‍ന്ന് കോണ്‍ക്രീറ്റിന്‍റെ സുഷിരങ്ങളിലൂടെ പുറത്തേക്ക് വന്ന് ചെടിയുടെ വേരുകള്‍ക്ക് നല്‍കുന്നു. അതുപോലെ തന്നെ കുരുമുളക് ചെടിയുടെ വേരുകള്‍ ഈ സുഷിരങ്ങളിലൂടെ അകത്തേക്ക് പോയി വെള്ളവും, വളവും ആവശ്യത്തിന് വലിച്ചെടുക്കുന്നു. ഇത് ഒരു ആധുനിക ഫെര്‍ട്ടിഗേഷന്‍ സംവിധാനമാണ്. കുരുമുളക് ചെടി ചുവട്ട’ില്‍ ഭൂമിയില്‍ നിന്നും വളവും വെള്ളവും വലിച്ചെടുക്കുന്നതിന് പുറമെയാണിത്. വേരുകള്‍ ശക്തമായി പിടിച്ചുകയറി പോകുവാന്‍ പോറസ് കോണ്‍ക്രീറ്റിന്‍റെ പരുക്കന്‍ പ്രതലവും സുഷിരങ്ങളും, സഹായിക്കുന്നു. വേരുകള്‍ക്ക് സമൃദ്ധമായി വായു ലഭിക്കുന്നു എന്നതും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചുവടു മുറിഞ്ഞുപോയാല്‍ പോലും ചെടി വളര്‍ന്നു കയറുന്നതായി കാണാം. നേഴ്സറിയുടെ ആവശ്യത്തിനായി വള്ളികള്‍ വളര്‍ത്തി മുറിച്ചെടുക്കുവാനും ജഎജ പോസ്റ്റുകള്‍ ഉപയോഗിക്കാം. ഇടയ്ക്ക് മുകളില്‍ കുഴലില്‍ ചാണകവും, വളവും ഇട്ട് കൊടുക്കണം. ചെടി വളര്‍ന്ന് പോസ്റ്റ് മുഴുവന്‍ മൂടിക്കഴിയുമ്പോള്‍ എത്ര വേനലിലും ചൂടിന്‍റെ പ്രശ്നമുണ്ടാകുന്നില്ല. ചാണകവും വളവും ചേര്‍ത്ത് ജഎജ പോസ്റ്റിന്‍റെ പുറത്ത് തേച്ച് പിടിപ്പിച്ചാല്‍ വീണ്ടും കൂടുതല്‍ പ്രയോജനം ലഭിക്കും. ജഎജ പോസ്റ്റുകള്‍ക്ക് മുകളില്‍ മണ്‍കലം തുളച്ച് തുണിത്തിരി വെച്ച് കലത്തില്‍ വെള്ളം നിറച്ച് ജലസേചനം നടത്താവുന്നതാണ്.
താങ്ങുമരങ്ങളുടെ തണല്‍ ഇല്ലാത്തതുകൊണ്ട് സൂര്യപ്രകാശവും, വായു സഞ്ചാരവും സമൃദ്ധമായി കിട്ടുന്നത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. എല്ലാ വര്‍ഷവും താങ്ങുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി തണല്‍ ക്രമീകരിക്കു ജോലി ഭാരം ഒഴിവാകുന്നു. അടുത്തടുത്ത് ജഎജ പോസ്റ്റുകള്‍ നടാവുന്നതുകൊണ്ട് ഒരേക്കറില്‍ 50% ല്‍ കൂടുതല്‍ തൈകല്‍ നടാം. ഇവിടെ പത്ത് മാസം പ്രായമായ കുരുമുളക് കൊടി. ഒശഴവ റലിശെ്യേ ുഹമിശേിഴ ഉും, ഏകവിള സംവിധാനവും അനുവര്‍ത്തിക്കാന്‍ ഏറ്റവും ഉത്തമമാണ്.
താങ്ങുമരങ്ങള്‍ വളര്‍ത്തി കൊണ്ടുവരാനുള്ള കാലതാമസവും, മരങ്ങള്‍ കേടുവന്ന് പോകുവാനുള്ളതും, താങ്ങുമരങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ ചെടിയിലേക്ക് പകരുവാനുള്ള സാധ്യതയും ഈ സംവിധാനത്തില്‍ ഇല്ലാതാക്കുന്നു. ചുവട്ടില്‍ ഇട്ട് കൊടുക്കുന്ന വളവും വെള്ളവും താങ്ങുമരങ്ങള്‍ വലിച്ചെടുക്കാതെ കുരുമുളക് ചെടിക്ക് മാത്രമായി ലഭിക്കുന്നു എത് ഏറ്റവും വലിയ സവിശേഷതയാണ്. നല്ല സൂര്യ പ്രകാശം ലഭിക്കുന്നതു കൊണ്ട് മഴക്കാലങ്ങളില്‍ ചുവട്ടിലെ ഈര്‍പ്പം കുറയുന്നത് കുമിള്‍ രോഗങ്ങളും, ദ്രൂതവാട്ടവും വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ജഎജ പോസ്റ്റുകള്‍ ദീര്‍ഘകാലം ഈട് നില്‍ക്കുതാണ്. ലോകത്ത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംവിധാനം കുരുമുളക് കൃഷിയില്‍ ഉപയോഗിക്കുന്നത്.
ഒരു ജഎജ പോസ്റ്റ് വീടിന്‍റെ മുറ്റത്തോ, സമീപത്തോ നാട്ടി കൃഷി ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് ആ വീട്ടിലേക്ക് ആവശ്യമുള്ള വിഷമില്ലാത്ത നല്ല ജൈവക്കുരുമുളക് ലഭിക്കും. എപ്പോള്‍ വേണമെങ്കിലും പച്ചകുരുമുളക് പറിച്ചെടുത്ത് കറിക്ക് ഉപയോഗിക്കാം. കുരുമുളക് പറിച്ചെടുക്കുവാന്‍ ജോലിക്കാരുടെ ആവശ്യമില്ല. ഒരു സ്റ്റൂള്‍ ഉണ്ടെങ്കില്‍ വീട്ടമ്മയ്ക്ക് പോലും വിളവെടുക്കാം. ഇത് വീട്ട്മുറ്റത്തിന് ഒരലങ്കാരം കൂടിയാണ്. ഈ കറുത്ത പൊന്ന് എത്ര വര്‍ഷം വേണമെങ്കിലും സൂക്ഷിച്ച് വെച്ച് കൂടിയ വില വരുമ്പോള്‍ വില്‍ക്കുവാന്‍ സാധിയ്ക്കുന്ന ഒരു കാര്‍ഷിക വിളയാണ്.
ഇതോടൊപ്പം പോറസ് പ്ലാന്‍റിംഗ് റിംഗുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. (ഞമശലെറ ആലറ രൗഹശ്മേശേീി). ഈ സംവിധാനത്തില്‍ നീര്‍വാര്‍ച്ചയുണ്ടാകുന്നതൊടൊപ്പം മണ്ണില്‍ വായുവിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ ലഭ്യമാകുന്നത് വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നു. വളം ഒട്ടും പാഴായി പോകുന്നില്ല. മണ്ണില്‍ വെളളം കെട്ടിനില്‍ക്കാത്തതിനാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും അഴുകല്‍ പ്രശ്നങ്ങളില്‍ നിന്നും മോചനം. ആവശ്യത്തിന് നനകൊടുക്കുകയും, പ്ലാസ്റ്റിക് മള്‍ച്ച് കൊണ്ട് മൂടി, നനനിറുത്തി സ്ട്രസ്സ് കൊടുത്ത് കായിപ്പിക്കുകയും ചെയ്യാം. ഡ്രാഗണ്‍ഫ്രൂട്ട്, ഏലം മുതലായവയ്ക്ക് ഉത്തമം.
മികച്ച ജൈവകര്‍ഷകനും, ജൈവകൃഷിയുടെ പ്രചാരകനുമായ അഡ്വ. ജോബി സെബാസ്റ്റ്യന്‍ കാര്‍ഷിക മേഖലയിലും , മാലിന്യ സംസ്ക്കരണം,(സ്വഛഭാരത്) ചിലവ് കുറഞ്ഞ ഭവന നിര്‍മ്മാണം, പ്രീ-കാസ്റ്റ് കല്ലറകള്‍, റബ്ബര്‍ പുകപ്പുര നിര്‍മ്മാണം, എയറോബിക് കംമ്പോസ്റ്റിംങ്ങ് , മാലിന്യം കത്തിച്ചുകളയുവാന്‍ നൂതന ഇന്‍സിനറേറ്റര്‍, ചിലവ് കുറഞ്ഞ ടോയിലറ്റ് നിര്‍മ്മാണം, ഫയര്‍ടെക് പുകപ്പുര അടുപ്പ് , ഡ്രൈയര്‍, പാചക അടുപ്പുകള്‍, കിണര്‍ റീചാര്‍ജിങ്ങ്, പ്രീ-കാസ്റ്റ് പാലങ്ങള്‍, ഫെറോസിമന്‍റ് കതക് പാളി, കോണ്‍ക്രീറ്റ് വേലിക്കാലുകള്‍ എന്നിവയെല്ലാം നൂതന സങ്കേതിക വിദ്യകളില്‍ വികസിപ്പിച്ചെടുത്ത് നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്.
പോറസ് പ്ലാന്‍റിഗ് റിംഗ്
മുപ്പത് വര്‍ഷത്തെ സേവന പാരമ്പര്യമുള്ള തന്‍റെ വിര്‍ഗോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമാണ് ജോബിയുടെ പരീക്ഷണശാല. ജൈവവള നിര്‍മ്മാണത്തിനും, വിതരണത്തിനുമായി സ്വന്തമായി ജൈവവള നിര്‍മ്മാണ ഫാക്ടറിയുമുണ്ട്. “കിിീ്മശേീി ീൗൃ ങശശൈീി”എന്നതാണ് ജോബിയുടെ ആപ്തവാക്യം.
അഡ്വ.ജോബിയുടെ കണ്ടുപിടുത്തങ്ങള്‍ക്ക് രണ്ട് ദേശീയ അവാര്‍ഡുകളും , നിരവധി സംസ്ഥാന പുരസ്ക്കാരങ്ങളും ജോബിക്ക് ലഭിച്ചിട്ട’ുണ്ട്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും, ജൈവകൃഷിയുടെ പ്രചാരണത്തിനായി വിവിധ വേദികളില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ചാക്കില്‍ കൃഷി പ്രചരിപ്പിച്ചതും, വെളിച്ചെണ്ണ എഞ്ചിനോയിലായി ഉപയോഗിക്കാമെന്ന് തെളിയിച്ചതും 1990 കളില്‍ പത്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. 2000ത്തില്‍ തെങ്ങ് കൃഷിക്കാര്‍ക്ക് വേണ്ടി നീരയുടെ സാധ്യതകളെപ്പറ്റി പഠിച്ച്, അവതരിപ്പിച്ച പ്രബന്ധങ്ങള്‍ കേരളത്തിനും കര്‍ണ്ണാടകത്തിനും പ്രയോജനപ്പെട്ടു. “നീരയ്ക്കു മുമ്പേ നടന്നയാള്‍’ എന്ന തലക്കെട്ടോടുകൂടി കോക്കനട്ട് ബോര്‍ഡിന്‍റെ “നാളികേരം” മാസികയില്‍ ഇതേപ്പറ്റി ലേഖനം വന്നിട്ടുണ്ട്. പത്രമാധ്യമങ്ങളിലും ടി.വി ചാനലുകളിലും ഇതെപ്പറ്റി ചര്‍ച്ച ചെയ്യപ്പെട്ടു. 1977ലും 78ലും കേരള സംസ്ഥാന കരാട്ടെ ടീമില്‍ അംഗമായിരുന്ന ജോബി, രണ്ട് ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. ജോബിക്ക് 1977 ലെ ബോംബേ അഖിലേന്ത്യ കരാട്ടെ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. അറ്. ജോബി കാഞ്ഞിരപ്പിള്ളിയിലെ കാര്‍ഷിക പാരമ്പര്യമുള്ള കുരിശുംമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ ലൗലി മക്കള്‍ പ്രിയ, പ്രീതി, പ്രിന്‍സാ, റോസ്.

” The real creativity is the convergence of theory and practice. But the quality should be tested and proven by the laboratory of time.”

അഡ്വ . ജോബി സെബാസ്റ്റ്യന്‍, കുരിശുംമൂട്ടില്‍, വെളിയേല്‍ച്ചാല്‍, തട്ടേക്കാട് പി.ഒ, 686681, കോതമംഗലം, എറണാകുളം ജില്ല, കേരളം ജഒ: 9048365013, 0485 2571106

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *